സിദ്ധിഖ് ലാലിന്റെ സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു നാടോടിക്കാറ്റ്. ഈ ചിത്രത്തിന്‍റെ വിജയം സമ്മാനിച്ച ധൈര്യത്തില്‍ സ്വതന്ത്ര സംവിധായകരാകാന്‍ ഇവര്‍ തീരുമാനിച്ചു. അങ്ങനെ റാംജിറാവു സ്പിക്കിംഗ് എന്ന ചിത്രത്തിന്റെ കഥയുമായി ഗുരുവായൂരില്‍ സംവിധായകന്‍ ഫാസിലിനെ കാണാന്‍ പോയപ്പോയി. ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാം എന്നായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും മുഖ്യ കഥാപത്രങ്ങളാക്കാന്‍ നിര്‍മ്മാതാവായ ഫാസില്‍ വിസമ്മതിച്ചു. മോഹന്‍ലാല്‍ ശ്രീനി ജോഡി വന്നാല്‍ സിനിമ അവരുടെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം.
മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷിനേയും സായ്കുമാറിനേയും കണ്ടെത്തി. എന്നാല്‍ അന്നത്തെ മാര്‍ക്കറ്റ് വച്ചു പത്തു ദിവസം പോലും ഓടാനുള്ള ബാഹ്യസാഹചര്യം റാംജിറാവു സ്പിക്കിംഗിന് ഉണ്ടായിരുന്നില്ല. വലിയ പൈസമുടക്കിയുള്ള ലൊക്കേഷനോ വലിയ താരനിരയോ ചിത്രത്തിന് ഉണ്ടായിരുന്നില്ല. എന്നിട്ടും റാംജി റാവു സ്പീക്കിംഗ് മലയാള സിനിമയിലെ ചരിത്രവിജയമായി മാറി.
Post Your Comments