ഒപ്പത്തിന്റെ 101-ആം ദിനാഘോഷചടങ്ങുകളില്‍ അതിഥിയായി പങ്കെടുത്ത തമിഴ് നടന് പ്രകാശ്രാജ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ച് പറയുന്നു . ‘ലോകസിനിമകളെ അടുത്തറിയാന്‍ അവസരം ലഭിക്കുകയും ധാരാളം ഗ്രേറ്റ് മാസ്റ്റേഴ്സിനെ പരിചയപ്പെടാനുള്ള ഭാഗ്യവുമുണ്ടായ ഒരാളെന്ന നിലയില്‍ പറയട്ടെ, ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹന്‍ലാല്‍.’ തന്റെ ആശംസാപ്രസംഗത്തിനിടെയാണ് പ്രകാശ് രാജ് ഇത് പറഞ്ഞത്.
ഇരുപത് കൊല്ലം മുമ്പ് മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചപ്പോഴത്തെ ചില കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. അന്ന് ലാല്‍ വളരെ എസ്റ്റാബ്ലിഷ്ഡ് ആക്ടറായിക്കഴിഞ്ഞു. താനാകട്ടെ കുറച്ച് സിനിമകളില്‍ മുഖം കാണിച്ച് തുടങ്ങിയിട്ടേയുള്ളൂയെന്നും പ്രകാശ് രാജ് പറയുന്നു. ഇരുവറില്‍ ഒരുമിച്ചഭിനയിച്ച ആദ്യരംഗം ഇന്നുമോര്‍ക്കുന്നു. ആ രംഗത്തഭിനയിക്കാന് തനിക്കുവേണ്ടി ഇരുപതോളം റിഹേഴ്സലില്‍ ലാല്‍ പങ്കുകൊണ്ടുവെന്നും അതാണ് ലാലിന്റെ മഹത്വമെന്നും പ്രകാശ് രാജ് പറഞ്ഞു. സത്യത്തില്‍ ആ ട്രെയിനിംഗാണ് തന്നെ ഒരു നടനായി ഉരുവപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയറാം നായകനാകുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയതായിരുന്നു പ്രകാശ്രാജ്.
Post Your Comments