മോഹന്‍ലാല്‍ നായകനായി എം ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴം അടുത്ത വര്‍ഷമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. എം.ടിയുടെ തിരക്കഥ പൂര്‍ണ്ണമായും ലഭിച്ചുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണ ചെലവ് 600 കോടിയാണ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
സിനിമയില്‍നിന്നും താന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോഹന്‍ലാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇനി മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്നു ആഗ്രഹിക്കുന്നതായും അദ്ദേഹം മനോരമ ന്യൂസ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കവേ പറഞ്ഞു.
Post Your Comments