CinemaGeneralNEWS

നടന്‍ ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലജ്ജിച്ചു തലതാഴ്ത്തുമെന്ന് മന്ത്രി ജി. സുധാകരന്‍.

ആരാണ് സൂപ്പര്‍ സ്റ്റാറ്‍ എന്നത് വലിയ ചോദ്യമാണ്. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെന്നാല്‍ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരാണ്. പക്ഷേ അവസാന ശ്വാസം വരെ കലാജീവിതം സാധാരണക്കാര്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചയാളാണ് ചാപ്ലിന്‍. നമ്മുടെ താരങ്ങള്‍ ആദ്യം ചെയ്യേണ്ടത് ചാര്‍ലി ചാപ്ലിന്‍റെ ആത്മകഥ വായിച്ച് പഠിക്കുകയാണെന്നു മന്ത്രി ജി സുധാകരൻ പറഞ്ഞു. കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നൂറു കോടി മുടക്കി സിനിമയെടുത്തു എന്നു പറയുന്നതില്‍ കാര്യമില്ല. രണ്ടു കോടി മുടക്കി സിനിമ നിര്‍മ്മിച്ചാലും അത് ഉന്നയിക്കുന്ന പ്രശ്നമാണ് പ്രധാനമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പകരം ഇംഗ്ലീഷിനെ പ്രോത്സാഹിപ്പിക്കുന്ന ചില എംഎല്‍എമാരെയും മന്ത്രി വിമര്‍ശിച്ചു.

നമ്മുടെ പലനാടന്‍ കലാരൂപങ്ങളും ചരിത്രപുസ്തകങ്ങളിലെ ഭാഗങ്ങള്‍ മാത്രമായി മാറിയത് പരിശോധിക്കപ്പെടേണ്ടതാണെന്ന് ചടങ് ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചു. എം ടി വാസുദേവന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button