CinemaNEWS

‘ഞാന്‍ ഒരുനിമിഷം ലാലേട്ടനായി മാറുകയായിരുന്നു’ പ്രേമം എന്ന ചിത്രത്തിലെ രംഗത്തെക്കുറിച്ച് നിവിന്‍ പോളി

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പത്തിന്റെ നൂറ്റിയൊന്നാം ദിനാഘോഷം നടക്കുന്ന വേളയിലാണ് നിവിന്‍ പോളി ആടുതോമയെ അനുകരിച്ച സംഭവം തുറന്നുപറഞ്ഞത്. താന്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് ആടു തോമ എന്ന സ്ഫടികത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചേഷ്ടകള്‍ അനുകരിച്ചതെന്ന് നിവിന്‍ പോളി വ്യക്തമാക്കി. പ്രേമം എന്ന ചിത്രം ഇറങ്ങിയപ്പോള്‍ ചിത്രത്തിലെ പല രംഗങ്ങളിലും നിവിന്‍ പോളി മോഹന്‍ലാലിനെ അനുകരിച്ചതായി പ്രേക്ഷകര്‍ പറഞ്ഞിരുന്നു അത് അറിയാതെ സംഭവിച്ചതല്ലായെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ നിര്‍ബന്ധപ്രകാരം ലാലേട്ടന്‍ അവതരിപ്പിച്ച ആടുതോമയെ ചിത്രത്തില്‍ മനപൂര്‍വ്വം അവതരിപ്പിച്ചതാണെന്നും നിവിന്‍ പോളി ഒപ്പത്തിന്റെ ആഘോഷവേളയ്ക്കിടെ പങ്കുവെയ്ക്കുന്നു. സ്ഫടികത്തിലെ ലാലേട്ടന്റെ ഇന്ട്രോഡക്ഷന്‍ സീന്‍ പലയാവര്‍ത്തി കണ്ടു മനസിലാക്കിയിട്ടാണ് പ്രേമത്തില്‍ മീശ പിരിച്ചതെന്നും നിവിന്‍ പോളി പറഞ്ഞു.

shortlink

Post Your Comments


Back to top button