കിംഗ് ഖാന് ഷാരൂഖിന്റെ മകളെ ഭാവിയില്‍ ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ ആ കാമുകന് ഒന്ന് കരുതിയിരുന്നോളൂ. മകള്‍ സുഹാനയുടെ കാമുകനാകാന്‍ പോകുന്ന വ്യക്തിക്ക് ഗൗരവമേറിയ ചില മുന്നറിപ്പുകള്‍ നല്‍കുകയാണ് ഷാരൂഖ്.
“എന്റെ മകളെ പ്രണയിക്കുന്നവന് നല്ലൊരു ജോലിയുണ്ടാകണം, എല്ലായിടത്തും എന്റെ കണ്ണുകള്‍ ഉണ്ടാകും. എന്റെ രാജകുമാരി ഒരിക്കലും നിങ്ങളുടെ അടിമയല്ല. നിങ്ങള്‍ എങ്ങനെയാണോ അവളോട് പെരുമാറുന്നത് അത് പോലെ ആയിരിക്കും ഞാന്‍ നിങ്ങളോടും പെരുമാറുന്നത്. ഒരു കാര്യം പ്രത്യേകം ഓര്‍ത്തോളൂ എനിക്ക് ജയിലില്‍ പോകാന്‍ മടിയില്ല ഒരു വക്കീലിനെ ഒപ്പം നിര്‍ത്തണം”..ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഷാരൂഖ് പങ്കുവെയ്ക്കുന്നു.
Post Your Comments