
നീണ്ട മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയുടെ വാളും പരിചയും താഴെവച്ചു. വെള്ളിയാഴ്ച താരം ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം അഭിനയിച്ചു തീര്‍ത്തതിലൂടെ പ്രഭാസ് ബാഹുബലിയില്‍ നിന്നും മുക്തനായി. സംവിധായകന് എസ് രാജമൗലി ട്വിറ്ററിലൂടെ പ്രഭാസിനോട് നന്ദി രേഖപ്പെടുത്തിയത് ആരാധകരില്‍ ഒരുപോലെ സങ്കടവും ആവേശവും സൃഷ്ടിച്ചു.
2017 ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്ന വര്‍ഷം എന്നതാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ആകെ 613 ദിവസങ്ങളാണ് പ്രഭാസ് ബാഹുബലി സീരീസിന് വേണ്ടി ചെലവഴിച്ചത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം ബാഹുബലി അവസാനിപ്പിച്ചത്. 2017 ഏപ്രില്‍ 28നാണ് ബാഹുബലി ദ് കണ്ക്ളൂഷന് തിയറ്ററുകളിലെത്തുന്നത്.
Post Your Comments