ബാംഗ്ലൂര്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവം ഇന്ന് രാജ്യത്ത് വലിയ ചര്‍ച്ചയാണ്. സമാനമായ സംഭവം തനിക്കു നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അവതാരക രഞ്ജിനി ഹരിദാസ്.
കണ്ണൂരില്‍ നിന്നും ഒരിക്കല്‍ സ്റ്റേജ് ഷോ കഴിഞ്ഞു ഇറങ്ങുന്ന സമയത്ത് ഒരുകൂട്ടം ആളുകളില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായെന്നും അന്ന് കഷ്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും രഞ്ജിനി പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചെത്തുമ്പോള്‍ പ്രതിരോധിക്കാന്‍ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറയുന്നു.
കൂടാത്തെ യുവതികളെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാത്തതും തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിനു നല്കുന്നത്. പരാതിയുമായി സ്ത്രീകള്‍ പോലീസില്‍ ചെല്ലാന്‍ മടിക്കുന്നതും ഇത്തരം ചില കാരണങ്ങലാണെന്നും രഞ്ജിനി പറയുന്നു
Post Your Comments