GeneralNEWS

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. നാടക ലോകത്ത് നിന്ന് സിനിമാലോകത്ത് എത്തിയ ഓംപുരി കലാമൂല്യമുള്ള സിനിമകളിലും വാണിജ്യ സിനിമകളിലും ഒരു പോലെ തിളങ്ങി നിന്ന അഭിനേതാവായിരുന്നു. സംവത്സരങ്ങള്‍,പുരാവൃത്തം,അടുത്തിടെ ഇറങ്ങിയ ആടുപുലിയാട്ടം തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഓംപുരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

shortlink

Post Your Comments


Back to top button