ജീവിതത്തിലെ തന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മൂന്ന് ചാലക്കുടിക്കാരോട് പ്രത്യേക നന്ദിയുണ്ടെന്ന് ജനപ്രിയ നായകന് ദിലീപ്. നടന് കലാഭവന്‍ മണി, സിനിമ രചയിതാവായ ലോഹിതദാസ്, സംവിധായകന് സുന്ദര്‍ദാസ് എന്നീ മൂന്ന് ചാലക്കുടിക്കാരാണ് തന്റെ വളര്‍ച്ചയെ പാകപ്പെടുത്തിയെടുത്തതെന്ന് ദിലീപ് പങ്കുവയ്ക്കുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഐ വിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് ആരംഭിച്ച ജി.പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും നൂറുപേര്‍ക്ക് കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നു.
Post Your Comments