പുതുവര്‍ഷ ദിനത്തില്‍ ബാംഗ്ലൂരില്‍ നടന്ന സ്ത്രീ അതിക്രമങ്ങള്‍ക്കെതിരെ ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്ത്. 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. താരത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് അക്ഷയ് കുമാര്‍ നടത്തിയ വീഡിയോ സംഭാഷണം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.
“സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയാത്ത സമൂഹത്തിന് ഒരു മനുഷ്യസമൂഹമെന്ന് സ്വയം വിളിക്കാനുള്ള അവകാശമില്ല. ബാഗ്ലൂര്‍ സംഭവത്തെ ചിലര്‍ ന്യായീകരിക്കുന്നത് കണ്ടു. പെണ്‍കുട്ടി എന്തിന് ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചു? എന്തിന് രാത്രി വൈകി പുറത്തിറങ്ങി? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. പെണ്‍കുട്ടികളുടെ വസ്ത്രമല്ല ചെറുത്, മറിച്ച് നിങ്ങളുടെ മനസ്സാണ്. പെണ്‍കുട്ടികള്‍ പുരുഷന്മാരേക്കാള്‍ ശക്തി കുറഞ്ഞവരല്ല. ആയോധനകലയില്‍ ആണുങ്ങളെ കൈകാര്യം ചെയ്യാന്‍ ചില വിദ്യകളുണ്ട്. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ തൊടാനുള്ള ശക്തി ആര്‍ക്കുമില്ല. ഭയക്കേണ്ട കാര്യമില്ല. ജാഗ്രത പുലര്‍ത്തണമെന്ന് മാത്രം”.
അക്ഷയ് കുമാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു…
Post Your Comments