CinemaGeneralNEWS

സിനിമാസമരം ഒത്തുതീര്‍പ്പിലേക്ക്

തീയേറ്റര്‍ വിഹിതത്തിലെ വര്‍ധന ആവശ്യം ഉടമകള്‍ പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും വരെ പഴയസ്ഥിതി തുടരുമെന്നാണ് പുതിയ വാര്‍ത്ത. ചൊവ്വാഴ്ച്ച ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും.

ചലച്ചിത്രരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മാതൃകയില്‍ കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക, ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നടപ്പാക്കുക, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ചട്ടലംഘനങ്ങള്‍ നടത്തുന്ന തീയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കുക, ബി ക്ലാസ് ഉള്‍പ്പെടെയുള്ള മികച്ച തീയറ്ററുകളില്‍ റിലീസ് സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

പല തീയറ്ററുകളിലും വ്യാപകമായി നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും വരുമാനത്തിന്റെ യഥാര്‍ഥ കണക്കല്ല സര്‍ക്കാരിനു നല്‍കുന്നതെന്നും അധികൃതര്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button