സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്ര തോമസും, വിജയ് ബാബുവും തമ്മിലുണ്ടായ പ്രശ്നത്തില്‍ വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലിസ് മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്ന സാഹര്യത്തിലാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസിലെത്തി പൊലിസ് മൊഴിയെടുത്തത്. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഫ്രൈഡേ ഫിലിം ഹൗസിലെ ഓഫീസില്‍ നിന്ന് ബഹളം കേട്ടെന്നും,വാതില്‍ പൂട്ടിയിരുന്നതിനാല്‍ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ പൊലിസ് കേസ് എടുത്തിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ടു വിജയ് ബാബുവിനെ ഇതുവരെയും ചോദ്യം ചെയ്യാനായിട്ടില്ല. വിജയ് ബാബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഇയാള്‍ കൊച്ചിയിലില്ലെന്നും പൊലിസ് പറയുന്നു.
Post Your Comments