സംവിധായകന് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി ബഡായി ബംഗ്ലാവ് ഫെയിം ആര്യ. ഫെയ്സ്ബുക്ക് വഴിയാണ് ആര്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്യാം എന്ന ഇയാളെകൊണ്ട് തനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് ആര്യ പോസ്റ്റ് ആരംഭിക്കുന്നത്. ഷോ ഡയറക്ടറെന്ന് മേനി നടിക്കുന്ന ഇയാള്‍ക്കു ഒരു ഷോയും ഡയറക്ട് ചെയ്യുവാനറിയില്ലയെന്നും ഓസ്ട്രേലിയന്‍ ട്രിപ്പിന്റെ ഭാഗമായി ഇയാള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പേടിച്ച് താന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ആര്യ പറയുന്നു.
അന്തസോടെയും അര്‍പ്പണ ബോധത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇയാള്‍ അപമാനമാണെന്ന് പറയുന്ന ആര്യ ആരും ഇയാളുടെ ചതിക്കുഴിയില്‍ വീഴരുതെന്നും ഫെയ്സ്ബുക്കിലൂടെ ഓര്‍മിപ്പിക്കുന്നു. നേരത്തെ സംഗീത സംവിധായകന് ഷാന്‍ റഹ്മാനും ഇയാള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു.
സ്വയം ഹിറ്റ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ആയാള്‍ ദാദു ഒഷ്മ ഒഷ്മ, സച്ചിത് തുടങ്ങി പല പേരിലും അറിയപ്പെടുന്നുണ്ട്. ഇയാള്‍ താരങ്ങളുടെ പക്കല്‍ നിന്നും ഇയാള്‍ പണം തട്ടിയിട്ടുണ്ട്. തനിക്കും നഷ്ടം വന്നിട്ടുണ്ട്. പണം നഷ്ടമായവര്‍ 24 മണിക്കൂറും ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടെങ്കിലും യാതൊരു വിധത്തിലുമുള്ള പ്രതികരണം ഉണ്ടാകുന്നില്ലയെന്നും ഷാന്‍ പറയുന്നു.
ആര്‍ക്കെങ്കിലും ഇയാളെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ ഇയാളുള്ള സ്ഥലമോ അറിയുമെങ്കില്‍ തനിക്ക് മെസേജ് ചെയ്യണമെന്നും പൊലീസില്‍ അറിയിക്കാന്‍ സഹായിക്കണമെന്നുമാണ് ഷാന്‍ റഹ്മാന്റെ പോസ്റ്റ്. ഇയാളുമായി യാതൊരു ഷോയും കരാര്‍ ചെയ്യരുതെന്നറിയിച്ച് നിരവധി മിനിസ്ക്രീന്‍ പ്രവര്‍ത്തകരും മുന്നറിയിപ്പുമായി രംഗത്തു വന്നിട്ടുണ്ട്.
Post Your Comments