വിജയ് ബാബുവിനും സാന്ദ്ര തോമസിന്റെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേയുടെ നിര്‍മ്മാണത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അടി കപ്യാരേ കൂട്ടമണി’യുടെ സംവിധായകന് ജോണ്‍ വര്‍ഗീസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് നിര്‍മ്മാണാവകാശം തന്നെ കബളിപ്പിച്ച് തട്ടിയെടുത്തെന്നും ‘അടി കപ്യാരേ’ തമിഴിലെടുക്കാനുള്ള അവസരം ഇതുവഴി നഷ്ടമായെന്നും ജോണ്‍ പറയുന്നു. ആരോപണവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്.
അടി കപ്യാരേ കൂട്ടമണി തമിഴില്‍ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് സംവിധായകന് ജോണ്‍ വര്‍ഗീസ് പറയുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്നും ചിത്രീകരണം തുടങ്ങുംമുന്പ് ചിത്രം തമിഴില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കരാര്‍ എഴുതുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കരാറില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലയെന്നും ജോണ്‍ പറയുന്നു. താനിതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് ചേര്‍ക്കാന്‍ വിട്ടുപോയെന്നായിരുന്നു ഇരുവരുടെയും മറുപടിയെന്നും സിനിമ തമിഴില്‍ എടുക്കുകയാണെങ്കില്‍ വിരോധമില്ലെന്നും അവര്‍ പറഞ്ഞിരുന്നതായി ജോണ്‍ പറയുന്നു. അതുകൊണ്ട് തന്നെ താന്‍ കരാര്‍ മാറ്റിയെഴുതാന്‍ വീണ്ടും ആവശ്യപ്പെട്ടില്ല. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു കരാറില്‍ അവര്‍ തന്നെകൊണ്ട് വീണ്ടും ഒപ്പിടുവിച്ചുവെന്നും ചിത്രീകരണത്തിരക്കിലായിരുന്നതില്‍ അതെന്താണ് ശ്രദ്ധിക്കാനായില്ലയെന്നും ജോണ്‍ പറയുന്നു. ചിത്രത്തിന്റെയും തിരക്കഥയുടെയും പൂര്‍ണാവകാശം ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അതെന്നു ജോണ്‍ ആരോപിക്കുന്നു.
Post Your Comments