BollywoodCinemaNEWS

നിങ്ങളുടെ കുട്ടികള്‍ ഹിന്ദുവോ മുസ്ലിമോ? സംവിധായകന്‍ ശിരീഷ് കുന്തറിന്റെ മറുപടി വൈറലാകുന്നു

ബോളിവുഡ് സംവിധായകന്‍ ശിരീഷ് കുന്തര്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറിയിരിക്കുകയാണ്.ചോദ്യം ചോദിച്ച വ്യക്തിക്ക് അര്‍ഹിച്ച മറുപടി നല്‍കിയാണ്‌ ശിരീഷ് കുന്തര്‍ സോഷ്യല്‍ മീഡിയയിലെ താരമായത്. സംവിധായികയായ ഫറാ ഖാനെയാണ് ശിരീഷ് കുന്തര്‍ വിവാഹംകഴിച്ചിരിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ടില്‍ ഫറാ ഖാന്റെയും തന്റെ മൂന്ന് മക്കളുടെയും ഫോട്ടോ കഴിഞ്ഞദിവസം ശിരീഷ് പോസ്റ്റ്‌ ചെയ്തതിനു പിന്നാലെ പോസ്റ്റിനു താഴെ ഒരു ചോദ്യമുയര്‍ന്നു. “നിങ്ങളുടെ മക്കള്‍ ഹിന്ദുവോ അതോ മുസ്ലിമോ?” ആ ചോദ്യത്തിനുള്ള ശിരീഷ് കുന്തറിന്റെ മറുപടി വളരെ ലളിതമായിരുന്നു.

“അടുത്ത ആഘോഷം ഏതാണ് അതു പോലിരിക്കും. കഴിഞ്ഞ മാസം അവര്‍ കൃസ്ത്യന്‍സ് ആയിരുന്നു”. ശിരീഷ് കുന്തറിന്റെ വേറിട്ട മറുപടി എല്ലാവരെയും ആകര്‍ഷിച്ചതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി മാറി…

shortlink

Related Articles

Post Your Comments


Back to top button