CinemaGeneralNEWS

തിയേറ്റര്‍ സമരം മൂലം പൊറുതി മുട്ടിയ ഒരു നിര്‍മ്മാതാവിന്റെ കുറിപ്പ്‌ വൈറലാകുന്നു

തിയേറ്റര്‍ സമരത്തിനെതിരെ സെവന്‍ത് ഡേയുടെ നിര്‍മ്മാതാവ് ഷിബു ജി.സുശീലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കളക്ഷന്‍ വിഹിതത്തിന്റെ 50 ശതമാനം വേണമെന്ന് ആവശ്യപ്പെടുന്ന തിയേറ്റര്‍ ഉടമകള്‍ യു.എഫ്.ഒ.,ക്യൂബ് എന്നിവയുടെ ചാര്‍ജിന്റെ പകുതിയെങ്കിലും വഹിക്കണമെന്ന് ഷിബു അഭിപ്രായപ്പെടുന്നു. നിലവില്‍ യു.എഫ്.ഒ, ക്യൂബ് എന്നിവയുടെ ചാര്‍ജ് നിര്‍മാതാവാണ് വഹിക്കുന്നത്.

ഓരോ സിനിമയ്ക്കും തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് നല്‍കിയ നികുതിയുടെ കണക്കുകള്‍ നിര്‍മാതാവിനും നല്‍കണം. ഇതുവഴി നികുതി വെട്ടിപ്പും കള്ളത്തരങ്ങളും കാണിക്കുന്ന തിയേറ്ററുകളെ കണ്ടെത്താന്‍ സാധിക്കും. ഇങ്ങനെ കള്ളത്തരങ്ങള്‍ കാണിക്കുന്ന തിയേറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍ നിര്‍മാതാക്കളെ സഹായിക്കണമെന്നും ഷിബു തന്‍റെ കുറുപ്പിലൂടെ ആവശ്യപ്പെടുന്നു.

സിനിമാ സമരത്തില്‍ നിര്‍മാതാക്കള്‍ ഇത്രയും വലിയ പ്രതിസന്ധിയിലായിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുന്നതിനെയും ഷിബു സുശീലന്‍ വിമര്‍ശിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഞാൻ 7TH DAY യുടെ നിർമ്മാതാവാണ്,

അണിയറയിൽ 55% നിർമ്മാതാവിനും 45%തീയറ്ററിനും എന്ന ചർച്ചകൾ വരുന്നുണ്ട്… അപ്പോ UFO, QUBE, എന്നിവയുടെ ചാർജിന്റെ പകുതിയെന്ക്കിലും തീയറ്റർ ഉടമ വഹിക്കണം..അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവർക്കു ഒരു ശതമാനവും കൂട്ടികൊടുക്കരുത്.. ഓൺലൈൻ ബുക്കിങ് ചാർജിന്റെ വിഹിതം അതാതു കമ്പനിയുമായി സംസാരിച്ചു വാങ്ങിയെടുക്കാൻ നിർമ്മാതാക്കളുടെ സംഘടന തയ്യാറാകണം. ഓരോ സിനിമയ്ക്കും തിയേറ്റർ ഉടമകൾ സർക്കാരിന് നൽകിയ TAX ന്റെ കണക്കുകൾ അതാത് നിർമ്മാതാവിന് നൽകണം.. ഇത് അറിയാൻ നിർമാതാവിന് അവകാശം ഉണ്ട്‌. TAX വെട്ടിപ്പ് നടത്തുന്ന തീയേറ്ററുകളെ അങ്ങനെ നിർമ്മാതാവിനും, സർക്കാരിനും മനസിലാക്കാൻ പറ്റും, അപ്പോതന്നെ ലൈസെൻസ് കട്ട് ചെയുക.. സർക്കാർ ഈ കാര്യത്തിലെങ്കിലും നിർമ്മാതാവിനെ സഹായിക്കു.. അതിന് എല്ലാ കോർപ്പറേഷനിലും, മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തിലും ഒരു സെക്ഷൻ നടപ്പിലാക്കു..സർക്കാരിന് സിനിമക്ക് വേണ്ടി വേറെ ഒരു ചിലവും ഇല്ലാതെ അല്ലെ TAX കിട്ടുന്നത്… പ്ലീസ് നിർമ്മാതാക്കളെ രക്ഷിക്കൂ…നിർമ്മാതാക്കൾക്ക് വേണ്ടി ഇതുവരെ ഒന്നും മിണ്ടാത്ത സിനിമ സംഘടനയിലെ നേതാക്കളെ ഇനി എങ്കിലും നിർമ്മാതാക്കൾ തിരിച്ചറിയൂ…

Screenshot (40)

shortlink

Related Articles

Post Your Comments


Back to top button