BollywoodCinemaGeneralNEWS

കമലിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ല കാരണം വ്യക്തമാക്കി വിദ്യാബാലന്‍

ബോളിവുഡിലെ താരറാണി വിദ്യാബാലന്‍ കമല്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു

ചര്‍ച്ചകള്‍ തുടങ്ങിയ കാലം മുതല്‍  വിവാദങ്ങള്‍ പിന്തുടരുന്ന ചിത്രമാണ്  ആമി. കമല്‍ സംവിധാനം ചെയ്യുന്ന മാധവികുട്ടിയുടെ ആത്മകഥാ സ്പര്‍ശമുള്ള ആമി എന്ന ചിത്രത്തില്‍ നിന്നും ബോളിവുഡ് നടി വിദ്യ ബാലന്‍ പിന്മാറുന്നതായി വാര്‍ത്ത. കമല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നല്ലതാകില്ലയെന്ന തിരിച്ചറിവാണ് വിദ്യയെ പിന്മാറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കമല്‍ ഉള്‍പ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മോഡിയെ വിമര്‍ശിക്കുന്ന സംവിധായകനൊപ്പം പ്രവത്തിക്കാന്‍ താനില്ലയെന്നു വിദ്യ തുറന്നു  പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യ നോട്ടു നിരോധനത്തെ ചരിത്രപരമായ തീരുമാനം എന്ന നിലയില്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അപ്പോള്‍ മോഡിയെ ഫാസിസ്റ്റ് എന്നും നാസിയെന്നും കളിയാക്കുന്ന സംവിധായകന്‍ കമലിനൊപ്പം പ്രവര്‍ത്തിക്കുന്നത് കരിയറിന് ഗുണം ആകില്ല എന്ന തിരിച്ചറിവാണ് വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം.

നായിക പിന്മാറുന്നതോടുകൂടി ചിത്രം മുടങ്ങുമെന്ന അവസ്ഥയില്‍ സംവിധായകന്‍ പുതിയ നടിയെ തേടുകയാണ്. അനൂപ്‌ മേനോനും മുരളിഗോപിയും പ്രിഥിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി  അഭിനയിക്കുണ്ട്. മുരളിഗോപിയാണ് മാധവികുട്ടിയുടെ ഭര്‍ത്താവായി രംഗത്തു വരുന്നത്. അനൂപ് മേനോന്‍ അവരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു വ്യക്തിയായും ചിത്രത്തില്‍  എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button