GeneralNEWS

സൽമാൻഖാന്റെ ട്യൂബ് ലൈറ്റിൽ ഇഷ തൽവാർ

മോളിവുഡിൽ നിന്നും ബോളിവുഡിലേക്ക് പറക്കുകയാണ് വിനോദിന്റെ ഐഷക്കുട്ടി, നമ്മുടെ ഇഷ തൽവാർ. അക്ഷത് വെർമ സംവിധാനം ചെയ്ത സെയ്ഫ് അലി ഖാൻ ചിത്രത്തിൽ അഭിനയിച്ച ഇഷ അടുത്തതായി മസിൽമാൻ സൽമാൻ ഖാന്റെയൊപ്പം സ്‌ക്രീനിലെത്തുകയാണ്.

കബീർ ഖാൻ സംവിധാനം നിർവ്വഹിക്കുന്ന “ട്യൂബ് ലൈറ്റ്” എന്ന ചിത്രത്തിലാണ് സൽമാൻ ഖാനോടൊപ്പം ഇഷ തൽവാർ അഭിനയിക്കുന്നത്. 1962’ലെ ഇന്ത്യാ-ചൈന യുദ്ധകാലം ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി താരമായിട്ടാണ് എത്തുന്നതെങ്കിലും, വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമെന്നാണ് ഇഷയുടെ അഭിപ്രായം. കബീർ ഖാൻ ചിത്രങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നത് കാരണം ഓഫർ വളരെ ത്രില്ലിംഗ് ആണെന്നും താരം പറയുന്നു.

എവിടെ പോയാലും ഒരിക്കലും മലയാളത്തെ മറക്കില്ലെന്നും, എപ്പോൾ വിളിച്ചാലും മോളിവുഡിൽ താനുണ്ടാകും എന്നും ഇഷ തൽവാർ ഉറപ്പു തരുന്നു.

shortlink

Related Articles

Post Your Comments


Back to top button