ഹർത്താലിൽ നിന്നും അവശ്യ സംഗതികളായ പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നത് പോലെ, കേരളത്തിൽ നിലവിലുള്ള സിനിമാ സമരത്തിൽ നിന്നും ‘ഇനിഷ്യൽ കളക്ഷൻ’ എന്ന സ്‌പെഷ്യൽ സർവീസ് കാരണം തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളെ ഒഴിവാക്കിയിരുന്നു. അടുത്തിടെ അമീർ ഖാന്റെ ‘ദങ്കൽ’, വിശാലിന്റെ ‘കത്തിസണ്ട’ തുടങ്ങിയ സിനിമകൾ ഈ ഒരു പരിഗണനയുടെ ബലത്തിൽ ഇവിടെ ഗംഭീര കളക്ഷൻ നേടിയിരുന്നു. ഇനി അത് വിജയ് ചിത്രമായ ‘ഭൈരവ’യുടെ ഊഴമാണ്. ജനുവരി 12’ന് ‘ഭൈരവ’ കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്. തമിഴ് നാട്ടിലും അന്നേ ദിവസം തന്നെയാണ് റിലീസ്.
കേരളത്തിൽ മുന്നൂറിൽ പരം തീയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്യുന്നത്. വിജയ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം മലയാളിയായ ഭരതനാണ് സംവിധാനം ചെയ്യുന്നത്. വിജയരാഘവൻ ഉൾപ്പെടെ ഒട്ടനവധി മലയാള താരങ്ങളും ഭൈരവയിൽ അഭിനയിക്കുന്നുണ്ട്. എം.സുകുമാർ ക്യാമറയും, സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. ഇഫാർ ഇന്റർനാഷണലാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിട്ടുള്ളത്.
Post Your Comments