GeneralNEWS

“ലാൽ സാറിന്റെ ഏറ്റവും വലിയ ഫാനാണ് ഞാൻ”, ഗൗതം മേനോൻ

“മലയാളത്തിൽ ലാൽ സാറിനും അപ്പുറം ഒരാളെ എനിക്ക് ചിന്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാനാണ് ഞാൻ. സാറിനോട് ഞാൻ ഇതുവരെയും അത് പറഞ്ഞിട്ടില്ല. മറ്റ് ഏതൊരു ഫാനിനെയും പോലെ, അദ്ദേഹത്തിന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്ക് ശരിക്കും ദേഷ്യം വരും. ആ ദിവസം മൂഡ് ഓഫാകും. കാരണം, എനിക്കെന്നും മോഹൻലാൽ എന്ന ആക്റ്റർ ഒരു അത്ഭുതമാണ്. പ്രതീക്ഷകളും ആ ലെവലിൽ ഉയരത്തിലാണ്. ദൃശ്യമൊക്കെ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അളവില്ലായിരുന്നു.

ഒരുപാട് വട്ടം ഞാൻ ലാൽ സാറിനെ കണ്ടിട്ടുണ്ട്. ചില കഥകൾ ചർച്ച ചെയ്തിട്ടുമുണ്ട്. എല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. ഇഷ്ടപ്പെട്ടതിനെക്കുറിച്ച് കൂടുതൽ വാചാലനാവുകയും ചെയ്തു. പക്ഷെ, സാറിന്റെ തിരക്കും, എനിക്ക് മറ്റ് പ്രോജക്റ്റുകളിലുള്ള നീണ്ട കമ്മിറ്റ്മെൻറ്സും കാരണം ഇതുവരെയും ഒന്നും വർക്കൗട്ടായില്ല. എനിക്ക് ഒരിക്കലും ആരോടും മുഴുവന്‍ തിരക്കഥയും പറയാന്‍ കഴിയില്ല. അതിനാല്‍ ആ കഥയുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍ മാത്രമേ മറ്റുള്ളവരില്‍ എത്തുകയുള്ളൂ. ലാല്‍ സാറിനോടും ആ അളവില്‍ മാത്രമേ കഥ പറയാന്‍ കഴിഞ്ഞിട്ടുള്ളൂ. ചിലപ്പോള്‍ അതൊരു തടസ്സമായിരുന്നിരിക്കാം. എന്നാലും എനിക്ക് ഉറപ്പാണ്, ലാല്‍ സാറും ഞാനും ചേര്‍ന്ന് ഒരു സിനിമ ചെയ്യും. അത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ചതായിരിക്കും”

അടുത്തിടെ ഒരു സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, മലയാളിയുമായ ഗൗതം മേനോൻ പറഞ്ഞതാണ്.

shortlink

Related Articles

Post Your Comments


Back to top button