GeneralNEWS

മലയാള സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി ഗൗതമി

14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഗൗതമി. 2003ല്‍ പുറത്തിറങ്ങിയ വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് അവസാനമായി ഗൗതമി അഭിനയിച്ചത്. പി.റ്റി മുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാളത്തില്‍ തിരിച്ചെത്തുന്നത്. റോഷന്‍ മാത്യുവും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണ്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തലശ്ശേരിയും മുംബൈയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ശ്വേത മേനോന്‍, രഞ്ജി പണിക്കര്‍, ലിയോണ ഷേണായി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് നാരായണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button