CinemaNEWSTollywood

ബാഹുബലി പ്രഭാസിനു നല്‍കുന്ന നേട്ടവും കോട്ടവും

2017-ല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി-2. ഈ വര്‍ഷത്തിന്റെ തുടക്കത്തോടെ ബാഹുബലി-2വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ ഇനിയുമൊട്ടേറെ രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും, ചിത്രത്തിന്‍റെ റിലീസിനായി പ്രേക്ഷകര്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് തെലുങ്ക്‌ സൂപ്പര്‍താരം പ്രഭാസാണ്. ബാഹുബലിക്കു വേണ്ടിയുള്ള ലുക്ക് നിലനിര്‍ത്തേണ്ടതിനാല്‍ താരത്തിനു പല സിനിമകളും ഇതിനോടകം നഷ്ടമായി കഴിഞ്ഞു. ജനുവരിയില്‍ ബാഹുബലി-2വിന്റെ ചിത്രീകരണം അവസാനിക്കുമെന്ന് കരുതിയ പ്രഭാസ് പുതിയ ചിത്രത്തിനുവേണ്ടി കരാര്‍ ഒപ്പിട്ടിരുന്നു. ആക്ഷന്‍ മൂഡിലുള്ള ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലാണ് പ്രഭാസ് അഭിനയിക്കേണ്ടിയിരുന്നത്. ബാഹുബലി 2വിന്റെ ചിത്രീകരണം അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രഭാസിന്റെ പുതിയ ആക്ഷന്‍ ചിത്രം അദ്ദേഹത്തിനു നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button