CinemaGeneralNEWS

പൃഥ്വിയെപ്പോലെയാകാന്‍ എനിക്ക് കഴിയില്ല; മോഹന്‍ലാല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരാം. സിനിമ മേഖലയില്‍ പൃഥ്വിരാജിനെക്കാളും എക്സ്പീരിയന്‍സുള്ള മോഹന്‍ലാല്‍ എന്നാണ് ഒരു ചിത്രം സംവിധാനം ചെയ്യുക?. അതിനുള്ള മറുപടിയും മോഹന്‍ലാല്‍ തന്നെ പറയുന്നുണ്ട്.

സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരിയറിന്റെ തുടക്കം മുതല്‍ സംവിധാനത്തില്‍ താത്പര്യമുള്ള ആളാണ് പൃഥ്വിരാജ്. അതിന് വേണ്ടി സിനിമ നിരീക്ഷിയ്ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ എനിക്കും സിനിമ ചെയ്യാന്‍ സാധിച്ചേക്കും. എന്റെ സിനിമകളില്‍ തന്നെ ഞാന്‍ സംവിധായകരെ സഹായിക്കാറുണ്ട്. ചില ഗാനങ്ങളും ആക്‌‍ഷൻ രംഗങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷെ ഒരു നല്ല, മുഴുനീള സിനിമ ചെയ്യാന്‍ അതൊന്നും പോര. ഭാവിയിലും അത് സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button