![](/movie/wp-content/uploads/2017/01/nandthaaaa.jpg)
പുതുവര്‍ഷത്തിന്റെ ആരംഭത്തിലാണ് നടി നന്ദിതാദാസിന്‍റെ വിവാഹമോചന വാര്‍ത്തയെത്തിയത്. നടന്‍ സുബോധ് മസ്കാരയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതായി നന്ദിത തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കിലും ഞങ്ങളുടെ മകന് ഞങ്ങളിരുവരും നല്ല മാതാപിതാക്കള്‍ ആയിരിക്കുമെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
വേര്‍പിരിയുന്നുവെന്ന നന്ദിതയുടെ തുറന്നു പറച്ചിലിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നന്ദിതയുടെ ഭര്‍ത്താവായ സുബോധ് മസ്കാര. നന്ദിത പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. പരസ്പരം ചേര്‍ന്ന് പോകാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇരുപത് വയസല്ല പ്രായം അതുകൊണ്ട് തന്നെ അമിത വികാര പ്രകടനത്തിന്റെ ആവശ്യമില്ല. ഞങ്ങളുടെ മകന്‍ വിഹാന് ഏഴ് വയസ്സായി. അവന്റെ കാര്യത്തില്‍ വാശിയില്ല.ആരുടെ കൂടെ ജീവിക്കണമെന്നത് അവന്റെ ഇഷ്ടമാണ്. ഈ വേര്‍പിരിയല്‍ യാതൊരു തരത്തിലും അവനെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും സുബോധ് വ്യക്തമാക്കുന്നു.
Post Your Comments