തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തീയേറ്റര്‍ ഉടമകളുടെ സമരത്തില്‍ എന്ത് ന്യയമാണ് ഉള്ളതെന്ന് മനസിലാകുന്നില്ലായെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടണമെന്നും പ്രിയദര്‍ശന്‍ പറയുന്നു. നിലവില്‍ 60 ശതമാനം നിര്‍മ്മാതാക്കള്‍ക്കും 40 ശതമാനം തീയേറ്റര്‍ ഉടമകള്‍ക്കുമാണ് ലഭിക്കുന്നതെങ്കില്‍ 40 ശതമാനത്തില്‍ നിന്ന് തീയേറ്റര്‍ ഉടമകളുടെ വിഹിതം മുപ്പത് ശതമാനമായി വെട്ടി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയന്‍ പ്രതികരിക്കുന്നു. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട് എക്കാലത്തും സിനിമയെ തുലച്ചിട്ടേയുള്ളുവെന്നും, തീയേറ്റര്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താന്‍പോലും തയ്യാറാകാത്തവരാണ് വിഹിതം കൂട്ടി ആവശ്യപ്പെടുന്നതെന്നും പ്രിയദര്‍ശന്‍ ആരോപിക്കുന്നു.
Post Your Comments