CinemaNEWS

ഇഷ്ടം തുറന്നുപറഞ്ഞപ്പോള്‍ മുസ്തഫ പറഞ്ഞ മറുപടിയാണ് എനിക്കിഷ്ടപ്പെട്ടത്; പ്രിയാ മണി

വിവാഹനിശ്ചയം കഴിഞ്ഞ നടി പ്രിയാമണിയുടെയും, മുസ്തഫയുടെയും വിവാഹം ഈവര്‍ഷത്തോടെയുണ്ടാകും. മുസ്തഫ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ഇഷ്ടം തുറന്നു പറഞ്ഞതിനെക്കുറിച്ചും പ്രിയാമണി മനസ്സ് തുറക്കുകയാണ്. ഇരുവരും ഒന്നിച്ചെത്തിയ ടിവി ചാനല്‍ അഭിമുഖത്തിലായിരുന്നു പ്രിയാമണി മുസ്തഫയുമായുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിട്ടത്.

“സിസിഎല്‍ ക്രിക്കറ്റ് ലീഗിനിടെയാണ് ഞാന്‍ മുസ്തഫയെ ആദ്യമായി കാണുന്നത്. ആദ്യം വെറും പരിചയമായിരുന്നു. പരിചയം പിന്നീട് സൗഹൃദമായി വളര്‍ന്നു. ഇതിനിടെ മുസ്തഫയോട് എനിക്ക് പ്രണയം തോന്നി. എന്റെ ഇഷ്ടം ഞാന്‍ മുസ്തഫയോട് തുറന്നുപറഞ്ഞപ്പോള്‍ കക്ഷി അതത്ര കാര്യമായി എടുത്തില്ല. ഒരു നടി എന്തിനാണ് തന്നെ പ്രണയിക്കുന്നതെന്ന മറുപടിയാണ് കിട്ടിയത്. തന്റെ ഇഷ്ടം അത്രത്തോളം സീരിയസ്സാണെന്നു പറഞ്ഞപ്പോഴാണ് മുസ്തഫ കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതും എന്നെ പ്രണയിച്ചതും.” പ്രിയാമണി അഭിമുഖത്തിനിടെ ചിരിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button