
ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ ഈ വർഷത്തെ അയ്യപ്പഭക്തിഗാന സമാഹാരമായ “തിരുവാഭരണം Vol-14″ലെ ഏറ്റവും ഹൃദ്യമായ ഒരു ഗാനത്തിന്റെ മ്യൂസിക് വീഡിയോ യൂടൂബിൽ എത്തിയിരിക്കുകയാണ്.
“ആചാരഹത്യക്ക് കച്ചമുറുക്കുന്നോർക്കയ്യപ്പനോടല്ല ഭക്തി” എന്ന് തുടങ്ങുന്ന ഗാനം ജയവിജയ സഹോദരന്മാരിലെ ജയനാണ് സംഗീതം നിർവ്വഹിച്ച് ആലപിച്ചിട്ടുള്ളത്. സന്തോഷ് വർമ്മയുടേതാണ് വരികൾ.ആചാരാനുഷ്ഠാനങ്ങളെന്നാൽ എതിർക്കപ്പെടാനുള്ളതാണ് എന്ന ചിന്തയുമായി അലയുന്ന ചില ന്യൂ ജനറേഷൻ വക്താക്കൾക്കുള്ള ശക്തമായ മറുപടിയാണ് ഈ ഗാനം.
വീഡിയോ കാണാം
വിജയൻ ഈസ്റ്റ്കോസ്റ്റാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. അനിൽ നായർ ക്യാമറയും, ഷിജി വെമ്പായം എഡിറ്റിങ്ങും നിർവ്വഹിച്ച വീഡിയോയിൽ അനൂപ് , കലാധരൻ, മധു, രഞ്ജിത്ത്, സുരേഷ് എന്നിവരാണ് അഭിനയിച്ചത്.
Post Your Comments