സിനിമാ സമരത്തില്‍ തിയേറ്റര്‍ ഉടമകളെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു. ഇപ്പോള്‍ നടക്കുന്ന സമരം തികച്ചും അനാവശ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി കടയുടമയ്ക്ക് നല്‍കണമെന്ന് പറയുന്നത് പോലുള്ള യുക്തിരഹിത വാദമാണ് തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നതെന്നും ബിജു കുറ്റപ്പെടുത്തി.
60:40 അനുപാതത്തില്‍ പോലും തിയേറ്ററുകള്‍ക്ക് വിഹിതം നല്‍കുന്നത് എന്തിനാണെന്നാണ് താന്‍ ചോദിക്കുന്നത്. ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്നൊരു സംവിധാനമാണിത്. മറ്റുള്ള രാജ്യങ്ങളിലെല്ലാം തിയേറ്ററുകള്‍ക്ക് സിനിമ ഓടുന്നത് അനുസരിച്ച് കമ്മീഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനൊപ്പം ആള് കയറിയാലും ഇല്ലെങ്കിലും ഒരു നിശ്ചിത വാടക നിര്‍മ്മാതാവ് നല്‍കണം. ഈ ഒരു സംവിധാനം ഇവിടെയും നടപ്പാക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുകയും അടച്ചിടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാമെന്നും ഡോ. ബിജു അഭിപ്രായപ്പെടുന്നു.
Post Your Comments