GeneralNEWS

“വാണിജ്യ തർക്കമാണ് സിനിമാമേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കു കാരണം”, ബി.ഉണ്ണികൃഷ്ണൻ

തിരുവനന്തപുരം: കേരള ഫിലിം എംപ്ളോയിസ് ഫെഡറേഷന്‍ പ്രസിഡന്‍റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.

കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക യോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. കമലും അരോമ മോഹനുമായിരുന്നു നിലവില്‍ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും.

വാണിജ്യ തര്‍ക്കമാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെയും വിവിധ ചലച്ചിത്ര സംഘടനകളെയും അറിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് നികുതിയിളവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്യമായ പ്രതികരണം വേണ്ടെന്നാണു സംഘടനയുടെ നിലപാട്. സംഘടനകൾ തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പ്രതിസന്ധിയിൽ സർക്കാരിനു കക്ഷി ചേരാന്‍ കഴിയാത്തതിനാലാണ് പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്നു സർക്കാർ നിർദേശിച്ചത്.

അതുവരെ തൽസ്ഥിതി നിലനിർത്തണമെന്നാണു സർക്കാരിന്റെ നിലപാട്. ചലച്ചിത്ര മേഖലയ്ക്കായി റഗുലേറ്ററി അതോറിറ്റി വേണമെന്ന ആവശ്യത്തോടു യോജിപ്പില്ലായെന്നും സംഘടനാ നേതാക്കൾ മനസുവച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധി ഒരു ഫോൺ വിളിയിൽ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button