അടുത്തിടെ, രാവിലത്തെ നടത്തവും കഴിഞ്ഞ് വീട്ടിലെത്തി ചെറു ചൂടുള്ള ചായയും കുടിച്ച് ദിവസം ആരംഭിക്കാമെന്നു കരുതിയിരുന്ന സമയത്ത് വന്നു കയറിയ ഒരു അതിഥി തന്നെ ഞെട്ടിച്ചുവെന്ന് സംവിധായകന് സത്യന് അന്തിക്കാട്.
ഒരു തിരക്കഥയും കൊണ്ടാണ് അയാൾ സത്യൻ അന്തിക്കാടിനെ കാണാന്‍ എത്തിയത്. കഥയോ ലേഖനമോ തന്നെ ഇതുവരെയും എഴുതാത്ത അയാള്‍ ആദ്യമായി എഴുതിയ തിരക്കഥയുമായി മുന്നിലെത്തിയിട്ട് തന്നോട് പറഞ്ഞ വാചകമാണ് ശരിക്കും ഞെട്ടിച്ചതെന്നു സംവിധായകന് പറയുന്നു.
”ഒരു ഇന്ത്യന്‍ പ്രണയകഥ കണ്ടു. സാറും പുതിയ ശൈലിയിലേക്ക് മാറുകയാണല്ലോ? എന്റെ കയ്യിലുള്ളത് ഒരു ന്യൂ ജനറേഷന് സിനിമയ്ക്കുള്ള തിരക്കഥയാണ്. സെന്‍സര്‍ ചെയ്തു കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടിവരും. പക്ഷേ സാറിന്റെ സിനിമയുടെ മുഖഛായ തന്നെ ഇവന് മാറ്റും”
അതിഥിയുടെ ഈ ഞെട്ടിക്കുന്ന വാക്കുകള്‍ കേട്ട് കഥ പോലും പറയിപ്പിക്കാതെ പറഞ്ഞു വിടേണ്ടി വന്നു വെന്ന് സത്യന് ചിരിയോടെ പറയുന്നു
Post Your Comments