GeneralNEWS

പുലിമുരുകൻ രക്ഷകനായി; നായർ സാന് പുനർജന്മം

ഏഷ്യൻ സൂപ്പർ താരം ജാക്കിച്ചാനും, ഇന്ത്യൻ സൂപ്പർ താരം മോഹൻലാലും “നായർസാൻ” എന്ന സിനിമയിലൂടെ ഒന്നിക്കുന്നു എന്ന വാർത്ത കുറേക്കാലമായി മോളീവുഡിനെ തഴുകി പറക്കുകയായിരുന്നു. വ്യക്തതയിലുള്ള കുറവ് കാരണം വിശദമായ വിവരങ്ങൾ കിട്ടാതെ ഒടുവിൽ അത്‌ വെറും വാർത്തയായി തന്നെ ചരമമടഞ്ഞു. പക്ഷെ 2016’ലെ സൂപ്പർ ഹിറ്റ് മലയാള സിനിമയായ “പുലിമുരുകൻ” കാരണം നായർസാന് പുനർജന്മം ലഭിച്ചിരിക്കുകയാണ്. പ്രോജക്റ്റ് വീണ്ടും ലൈവ് ആയി എന്നാണ് പുതിയ വാർത്ത.

എം.ടി.വാസുദേവൻ നായർ തിരക്കഥ രചിച്ച്, ജാക്കിച്ചാൻ, കമൽഹാസൻ, മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് “നായർ സാൻ”, എന്നതായിരുന്നു മുൻകാല വാർത്ത. ഇപ്പോൾ അത്രയും വിശദമായി അറിയാൻ കഴിയുന്നില്ലെങ്കിലും, ദുബായ് ആസ്ഥാനമായുള്ള മോർഫസ് ഗ്രൂപ്പ് പ്രസ്തുത സിനിമയുടെ നിർമ്മാണം ഏറ്റെടുത്തതായി അറിയുന്നു. “പുലിമുരുകൻ” എന്ന മോഹൻലാൽ ചിത്രത്തിന് എല്ലായിടത്തും ലഭിച്ച വൻ പ്രതികരണമാണ് “നായർസാൻ” എന്ന പ്രോജക്റ്റിന് വീണ്ടും ജീവൻ വയ്ക്കാൻ കാരണം. ബ്രിട്ടീഷ് ഭരണകാലത്ത് ജപ്പാനിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നേതൃത്വം നൽകിയ നായരും, ജപ്പാനിലെ ആയോധനകലയിൽ കേമനായ സാൻ എന്ന യോദ്ധാവുമാണ് മോഹൻലാലും, ജാക്കിച്ചാനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button