സിനിമ സമരത്തില്‍ തിയേറ്റര്‍ ഉടമകളുടെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മണിയന് പിള്ള രാജു. മലയാള ചിത്രങ്ങള്‍ ഒഴിവാക്കി അന്യ ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള തിയേറ്റര്‍ ഉടമകളുടെ നടപടി ശരിയല്ല. ഈ പ്രശ്നത്തില്‍ ഫാന്‍സുകാര്‍ പ്രതികരിക്കണം.
തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തിയറ്ററുകളില്‍ കാണിക്കൂ എന്ന് തിയറ്ററുടമകള്‍ പറയുമ്പോള്‍ ഇവിടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നും മിണ്ടുന്നില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണമെന്നും തമിഴ്നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കണമെന്നും പറഞ്ഞ രാജു ഇവിടെയുള്ള ആരാധകര്‍ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അഭിപ്രായപെട്ടു.
ജയറാം ഫാന്‍സ് അസോസിയേഷന് പുറത്തിറക്കിയ കലണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മണിയന് പിള്ള രാജു ഇത്തരത്തില്‍ പ്രതികരിച്ചത്.
Post Your Comments