GeneralNEWS

ഗൗതം മേനോൻ – ധനുഷ് സിനിമയിൽ സംഗീത സംവിധായകൻ ആരെന്നത് സസ്പെൻസ് ?

ഗൗതം മേനോനും, ധനുഷും ഒന്നിക്കുന്ന ആദ്യത്തെ ചിത്രത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവർക്ക് ഇതാ ആദ്യമേ വ്യത്യസ്തത, സംഗീത സംവിധായകൻ ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല! “എന്നൈ നോക്കി പായും തോട്ട” എന്ന ചിത്രത്തിൽ ധനുഷ്, റാണാ ദഗ്ഗുബട്ടി, മേഘ ആകാശ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളത്തിന്റെ ജോമോൻ.ടി.ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗൗതം മേനോന്റെ പതിവ് ടീമംഗമായ ആന്റണിയാണ് എഡിറ്റർ. ഇത്രയും ക്രൂ വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും, സംഗീതം നിർവ്വഹിക്കുന്നത് ആരാണെന്ന് ഇതുവരെയും ഒരു വിവരവും അറിയാൻ കഴിയുന്നില്ല!

ചിത്രത്തിന്റെ നേരത്തേ റിലീസായ ടീസറിലോ, അടുത്തിടെ റിലീസായ സോങ്ങ് ടീസറിലോ സംഗീത സംവിധായകൻ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. താമരൈ എഴുതി സിദ് ശ്രീറാമാണ്‌ ഗാനം ആലപിച്ചിട്ടുള്ളത്. ഗൗതം മേനോന്റെ കഴിഞ്ഞ ചിത്രമായ “അച്ചം എൻപത് മടമയടാ”യിലെ “തള്ളിപ്പോകാതെ” എന്ന ഗാനം പോലെ ഇതും വൈറൽ ആകുമെന്നാണ് സൂചന. എന്നാലും ആരാണ് സംഗീത സംവിധായകൻ എന്നത് അറിയാൻ സാധിക്കാത്തതിനാൽ പ്രേക്ഷകർക്ക് ആകാംക്ഷ കൂടും എന്ന് ഉറപ്പാണ്. ഇതിലൂടെ സിനിമാ മാർക്കറ്റിങ്ങിന് പുതിയ മാനങ്ങൾ രചിക്കുകയാണ് ഗൗതം വാസുദേവ മേനോൻ. കാത്തിരുന്നു കാണാം, ഇതെല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്ന്.

shortlink

Related Articles

Post Your Comments


Back to top button