നിലവാരമുള്ള സിനിമകള്‍ എടുക്കുകയും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന ചലനങ്ങളോടുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യുന്നതിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകന്‍ അനുരാഗ് കശ്യപ് 2016ല്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം കണ്ടവയില്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ 12 സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. അനുരാഗ് കണ്ടത് 2016ലാണെങ്കിലും ഇതില്‍ ചിലതെങ്കിലും അതിന് മുന്‍പ് ഇറങ്ങിയതാണ്. ബോളിവുഡില്‍ നിന്ന് മാത്രമല്ല മലയാളവും മറാത്തിയും പഞ്ചാബിയും, എന്തിന് പഹാരി ഭാഷയില്‍ നിന്നുള്ള സിനിമകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. മലയാളത്തില്‍നിന്ന് ഒരേയൊരു ചിത്രമാണ് അനുരാഗ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജീവ് രവിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി കൊച്ചി നഗരത്തിന്റെ ചരിത്രം പറഞ്ഞ ‘കമ്മട്ടിപ്പാടം’.
അനുരാഗിന്റെ പ്രിയഛായാഗ്രാഹകന്മാരിലൊരാളാണ് രാജീവ് രവി. അനുരാഗിന്റെ ‘ദേവ് ഡി’ ഉള്‍പ്പെടെയുള്ള ഒട്ടേറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് രാജീവ് രവിയാണ്. പോയവര്‍ഷം അനുരാഗ് കാശ്യപ് നിര്‍മ്മിച്ച് അഭിഷേക് ഛൗബേ സംവിധാനം ചെയ്ത ‘ഉഡ്താ പഞ്ചാബി’ന്റെയും ഛായാഗ്രഹണം രാജീവ് രവിയാണ് നിര്‍വഹിച്ചത്. കമ്മട്ടിപ്പാടത്തിന്റെ റിലീസ് സമയത്തുതന്നെ ചിത്രം തന്നെ ഏറെ സ്വാധീനിച്ചതായി അനുരാഗ് ട്വീറ്റ് ചെയ്തിരുന്നു.
2016 ല്‍ നവാസുദ്ദീന്‍ സിദ്ദിഖി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘രമണ്‍ രാഘവ് 2.0’ എന്ന ഒരു ചിത്രം മാത്രമേ അനുരാഗ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍ അദ്ദേഹം ഉഡ്താ പഞ്ചാബ്, ഗുജറാത്തി ചിത്രം ‘റോങ്‌സൈഡ് രാജു’ എന്നീ സിനിമകളുടെ നിര്‍മ്മാണപങ്കാളിയുമായി . സൊനാക്ഷി സിന്‍ഹ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എ.ആര്‍.മുരുഗദോസ് ചിത്രം ‘അകിര’യില്‍ നടനായും അനുരാഗ് പോയവര്‍ഷം എത്തിയിരുന്നു.
അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ചിത്രങ്ങള്‍
1 ചൌത്തികൂട്ട്
2. ഗുഡ്ഗാവ്
3. കമ്മട്ടിപാടം
4. കപൂര്‍ ആന്‍റ് സണ്‍സ്
5. സയ്രാത്ത്
6. ഗോള്‍ഡ് ലാഡന്‍ ഷീപ്പ് ആന്റ് ദ സേക്രഡ് മൌണ്ടന്‍
7.അലിഗഡ്
8 പാര്‍ച്ചഡ്
9. ഉഡ്താ പഞ്ചാബ്
10.ദംഗല്‍
11. ബുടിയാ സിംഗ്
12.പ്ലാസിബോ
Post Your Comments