മലയാള സിനിമയിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ അഭിനയ ജീവിതത്തിൽ പ്രത്യേകസ്ഥാനമുള്ള വ്യക്തിയാണ് നടനും, തിരക്കഥാകൃത്തും, സംവിധായകനുമായി ബാലചന്ദ്രമേനോൻ. ഇരുവർക്കും തുടക്കകാലത്ത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചില സിനിമകളിൽ വളരെ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചിരുന്നു. “ശേഷം കാഴ്ചയിൽ” എന്ന സിനിമയിൽ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും തുല്യപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.
ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1982’ൽ പുറത്തിറങ്ങിയ “ചിരിയോ ചിരി”യിലെ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹത്തിന് ആ സമയത്ത് ബ്രേക്ക് നൽകിയ ഒന്നായിരുന്നു. അതേ വർഷം തന്നെ പുറത്തിറങ്ങിയ “കേൾക്കാത്ത ശബ്ദം” എന്ന സിനിമയിലെ ബാബു എന്ന കഥാപാത്രം മോഹൻലാലിന് തന്റെ പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും ശരിക്കും ഒരു മോചനമായിരുന്നു. നെഗറ്റീവ് സ്പർശമുള്ള കഥാപാത്രമാണെങ്കിൽ പോലും, നായക വേഷമായിരുന്നു ആ സിനിമയിൽ. മോഹൻലാൽ ആദ്യമായി ഒരു ഗാനരംഗത്തിൽ പാടി അഭിനയിക്കുന്നത് “കേൾക്കാത്ത ശബ്ദം” എന്ന സിനിമയിലാണ്. ജയചന്ദ്രനും, വാണി ജയറാമും പാടിയ “നാണം നിൻ കണ്ണിൽ” എന്ന ആ ഗാനരംഗത്തിൽ മോഹൻലാലും അംബികയുമാണ് ജോഡികളായി അഭിനയിച്ചത്.
അടുത്തിടെ ഒരു ടി.വി ഇന്റർവ്യൂവിൽ ബാലചന്ദ്രമേനോൻ പറഞ്ഞിരുന്നു, “മോഹൻലാൽ ആദ്യമായി ഒരു ഗാനരംഗത്തിൽ പാടി അഭിനയിക്കുന്നത് എന്റെ ചിത്രത്തിലാണ്” എന്ന്. “കേൾക്കാത്ത ശബ്ദം” ആണ് ആ ചിത്രം
Post Your Comments