പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ താനിതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പ്രണവ് പഠിച്ചത്. അതുകൊണ്ട് തന്നെ പ്രണവിന്റെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിയ്ക്കും.
ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിയ്ക്കുന്നത് പോലും താന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിയ്ക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ലാഭമെന്നാണ് പ്രണവ് ചോദിക്കുന്നത്. ആതുകൊണ്ട് തന്നെ ആത്മീയതയെകുറിച്ചുള്ള തര്‍ക്കങ്ങള്‍ നടത്താറില്ലന്നും മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ കുട്ടിക്കാലത്ത് കണ്ടു വളര്‍ന്നത് വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നതാണ്. അതുകൊണ്ട് തന്നെ തന്റെ ആത്മീയത അതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ മോഹന്‍ലാല്‍ ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നുവെന്നും എല്ലായ്പ്പോഴും അതിന് സാധിച്ചെന്നു വരില്ലെങ്കിലും എനിക്കു ചുറ്റും ആ ആത്മീയത ഉണ്ടെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല. അമിതമായ വേദനയില്‍ തളരാതിരിയ്ക്കാനും, അമിതമായ സന്തോഷത്തില്‍ അഹങ്കരിക്കാതിരിയ്ക്കാനും കഴിയുന്നത് ആത്മീയത കൊണ്ടാണ്. പെട്ടന്ന് ദേഷ്യം വരാറില്ല. ഇതൊക്കെ തന്റെ ആത്മീയതയുടെ ഭാഗമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments