
ലളിതവും വ്യത്യസ്തവുമായൊരു പ്രണയകഥയാണ് ഹെ ജൂഡിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നു സംവിധായകന് ശ്യാമപ്രസാദ്. കേരളത്തിലും മംഗലാപുരത്തുമൊക്കെയായി നടക്കുന്ന കഥയാണിത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ശ്യാമ പ്രസാദ് പറയുന്നു.
തൃഷയുടെ ഡേറ്റിനായി മലയാളത്തില്‍നിന്നുള്ള നിരവധി സംവിധായകര്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍, മലയാളത്തിലേക്ക് അവര്‍ വരുന്നത് ഈ സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ചിത്രത്തിന്റെ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് താന്‍ ഈ ചിത്രത്തില്‍ ചെയ്യുന്നതെന്നു നിവിന്‍ പൊളി കുറിച്ചിരുന്നു. മാര്‍ച്ച് മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ നിവിന്‍, തൃഷ എന്നിവരെക്കൂടാതെ അഭിനയിക്കുന്നവര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments