മലയാള സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകള്‍ നമുക്ക് കാണാം. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായാ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ നാലു സി ബി ഐ സിനിമകള്‍ പുറത്തിറങ്ങി. അഞ്ചാം ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അദ്ദേഹം. ‘സിബിഐ ഡയറിക്കുറിപ്പ്’ മുതല്‍ തന്റെ ത്രില്ലര്‍ സിനിമള്‍ക്ക് പ്രേരകമായ ചില സംഭവങ്ങള്‍ അദ്ദേഹം പറയുന്നു.
കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന എണ്‍പതുകളിലാണ് എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു ഒരു സിബിഐ ഡയറിക്കുറിപ്പെന്ന സിനിമ ഒരുക്കുന്നത്.സിബിഐയുടെ കേസന്വേഷണം ആ സിനിമ ചരിത്രവിജയമാകുന്നതിന് പ്രധാന കാരണമായി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി ഒരു യുവതിയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ എത്തിയതാണ് പ്രമേയം.
1982ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട എറണാകുളം പോളക്കുളം പീതാംബരന് കേസാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. പോളക്കുളം ലോഡ്ജിലെ ജീവനക്കാരൻ അവിടെ മുകളിലെ നിലയില്‍ നിന്ന് വീണു മരിച്ചതാണ് സംഭവം. അതിന്റെ ആന്വേഷണത്തില്‍ കേരളത്തില്‍ ആദ്യമായി ഡമ്മി പരീക്ഷണം നടന്നു. ഇതേ പരീക്ഷണം സിനിമയിലും ഉപയോഗിച്ചു. തിരക്കഥാ രചന പുരോഗമിക്കുമ്പോള്‍ സിബിഐ ഉദ്യോഗസ്ഥരുമായും, പൊലീസ് ഉദ്യോഗസ്ഥരുമായും, ഫോറന്‍സിക് വിദഗ്ധരുമായും സംശയ നിവാരണം നടത്തിയ ശേഷമാണ് തിരക്കഥയില്‍ ഇത് ഉപയോഗിച്ചതെന്നും സ്വാമി പറയുന്നു.
അതുപോലെ സുകുമാരക്കുറുപ്പ് വിഷയവും രാജീവ് ഗാന്ധിക്ക് നേരെ ശ്രീലങ്കയില്‍ വച്ച് നടന്ന വധശ്രമവുമെല്ലാം സിനിമയില്‍ പ്രമേയമാകുന്നുണ്ട്.
Post Your Comments