ദേശീയ ചലച്ചിത്ര പുരസ്കാര വിധികർത്താക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
നല്ലസിനിമയെക്കുറിച്ച് അവബോധമുള്ളവരാകണം ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിക്കേണ്ടതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് അയച്ച കത്തിൽ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
മുഖ്യധാരാ സിനിമകളെ വിലകുറച്ച് കാണരുതെന്നു വെങ്കയ്യ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പനോരമ തിരഞ്ഞടുപ്പിൽ വാണിജ്യസിനിമകൾ മാത്രം ഉൾക്കൊള്ളിക്കുന്ന പ്രവണത പാടില്ലെന്നു അടൂർ വ്യക്തമാക്കി.
Post Your Comments