മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്ക് സി കെ ജീവന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരത്തിനു സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സ്വാതിതിരുന്നാള്‍ സംഗീത അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ കലാശ്രീ വനജാ ശങ്കര്‍ അധ്യക്ഷയും കവിയും നിരൂപകനുമായ ആലംങ്കോട് ലീലാകൃഷ്ണന്, സംഗീതഗവേഷകനായ രമേശ് ഗോപാലകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ കണ്ടെത്തിയത്.
കോട്ടയം എം ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം ജനുവരി 14 നു വൈകീട്ട് 5 മണിക്ക് പ്രണയഗാന സായാഹ്നത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.
സംഗീത സംവിധായകന് എം കെ അര്ജുനന് മാസ്റ്റര്‍ക്കായിരുന്നു 2016 ലെ രാകേന്ദു പുരസ്ക്കാരം.
Post Your Comments