മലയാളികള്‍ ഇന്ന് വളരെയേറെ ഇഷ്ടപ്പെടുന്ന പിന്നണി ഗായികമാരില്‍ ഒരാളാണ് വൈക്കം വിജയലക്ഷ്മി. തനിക്കുള്ള ശാരീരികവൈകല്യത്തെയൊക്കെ അതിജീവിച്ച് മലയാളസിനിമയിലെ പിന്നണി ഗാനരംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മിയുടെ കണ്ണിലെ ഇരുട്ടിനു പുതുവെട്ടം പകരാന്‍ കൂട്ടിനൊരാളെത്തുകയാണ്. കഴിഞ്ഞമാസം വിവാഹനിശ്ചയം കഴിഞ്ഞ വിജയലക്ഷ്മിയുടെ വിവാഹം ഈവര്‍ഷത്തോടെയുണ്ടാകും. ജീവിതത്തിലേക്ക് കൂട്ടു ചേരാന്‍ ഒരാള്‍ വന്നതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. ഈലക്കം വനിതയിലൂടെ തന്റെ വിവാഹവിശേഷങ്ങള്‍ പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയഗായിക.
“എന്നെ വിവാഹം കഴിക്കാൻ ആരും വരില്ല എന്നൊരു തെറ്റിദ്ധാരണയും വിഷമവും ഉണ്ടായിരുന്നു. ചേട്ടന് ഒരു ചായയിട്ടു കൊടുക്കാനോ ഭക്ഷണമുണ്ടാക്കിക്കൊടുക്കാനോ ഒന്നും എനിക്ക് പറ്റില്ലല്ലോ എന്നാലോചിക്കുമ്പോഴേ ഇപ്പോളെനിക്ക് സങ്കടമുള്ളൂ. എത്രയോ പേരുടെ പ്രാർഥനയുടെ ഫലമാണീ സ്വപ്നസാഫല്യം. എന്റെ നന്മ ആഗ്രഹിച്ചവരിൽ പ്രധാന ആളാണ് പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനി.
സിനിമയിൽ പാടുമെന്നും സംസ്ഥാന അവാർഡ് കിട്ടുമെന്നും മുപ്പത്തഞ്ചാം വയസ്സിൽ മംഗല്യഭാഗ്യമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കാഴ്ച കിട്ടുമെന്നും പറഞ്ഞിരുന്നു. അതുകൂടി സത്യമായാൽ ചേട്ടന്റെ മുഖമൊന്ന് കാണാല്ലോ” വികാരനിര്‍ഭരമായ വാക്കുകളോടെ വിജയലക്ഷ്മി പറയുന്നു.
Post Your Comments