CinemaGeneralNEWS

മോഹൻലാല്‍ ചിത്രം; വ്യാജ വാര്‍ത്തകൾക്കെതിരെ സംവിധായകൻ ഉണ്ണികൃഷ്ണൻ

മോഹൻലാല്‍-ഉണ്ണികൃഷ്ണൻ ടീമിന്‍റെ പുതിയ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾക്കെതിരെ സംവിധായകൻ ഉണ്ണികൃഷ്ണൻ.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ പുതിയ സിനിമ ഒരുക്കുന്ന വിവരം ഫേസ്ബുക്കിലൂടെ ഉണ്ണികൃഷ്ണന്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് പലവിവരങ്ങളും അനൗദ്യോഗികമായി പുറത്ത് വന്നിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലും ചില ഓൺലൈൻ പോർട്ടലുകളിലും ചിത്രത്തെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിച്ചു കാണുന്നെന്നും ചിത്രത്തിന്റേതായി പ്രചരിക്കുന്ന പേര് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ശരിയായ റ്റൈറ്റിലും കാസ്റ്റ്‌ &ക്രു അടക്കമുള്ള കാര്യങ്ങളും അടുത്തയാഴ്ചയോടെ പ്രേക്ഷകരെ അറിയിക്കാമെന്നും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Screenshot (35)

shortlink

Related Articles

Post Your Comments


Back to top button