മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ മലയാളത്തിലെ ഏറ്റവും ഫ്ലെക്സിബിളായ അഞ്ച് നടന്മാരെക്കുറിച്ച് മുന്‍പൊരിക്കല്‍ പങ്കുവെച്ചിരുന്നു.
മലയാളത്തിലെ ഏറ്റവും ഫ്ലെക്സിബിളായ നടന്മാര്‍ ആരൊക്കെ എന്ന ചോദ്യത്തിനായിരുന്നു ജഗതി അന്ന് മറുപടി നല്‍കിയത്. മോഹന്‍ലാല്‍, നെടുമുടി വേണു, തിലകന്‍, ഭരത് ഗോപി പിന്നെ ഞാനും എന്നായിരുന്നു ജഗതിയുടെ മറുപടി. ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളുടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച മമ്മൂട്ടിയെ ജഗതി പരിഗണിക്കാതിരുന്നത് അന്ന് വലിയ രീതിയില്‍ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയൊന്നും ഭയക്കാതെ തന്റെ കാഴ്ചപാട് ഉറക്കെ വിളിച്ചു പറയുകയായിരുന്നു മലയാളത്തിന്റെ ഹാസ്യ തമ്പുരാന്‍. മലയാള സിനിമയില്‍ നല്ല നടന്മാര്‍ നിരവധിയുണ്ടെന്നും പക്ഷേ മെയ് വഴക്കത്തോടെ പെര്‍ഫോം ചെയ്യുന്നവര്‍ വളരെ വിരളമാണെന്നും ജഗതി പറഞ്ഞിരുന്നു. ഒരാള്‍ മികച്ച നടനായതുകൊണ്ട് അയാള്‍ക്ക് ഫ്ലെക്സിബിലിറ്റി ഉണ്ടാകണമെന്നില്ല . മമ്മൂട്ടി മികച്ച നടന്‍ തന്നെയാണെന്നും എന്റെ കാഴ്ചാപാടില്‍ ഫ്ലെക്സിബിളായ നടന്‍മാരുടെ കൂട്ടത്തില്‍ മമ്മൂട്ടിയില്ലയെന്നും ജഗതി ശ്രീകുമാര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.
Post Your Comments