CinemaGeneralNEWS

മമ്മൂട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

അവതാര്‍ തട്ടിപ്പ് കേസില്‍ നടന്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന് നിക്ഷേപകരുടെ പരാതി. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച്‌ നിക്ഷേപകരെ ഒന്നാകെ കബളിപ്പിച്ച അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു മമ്മൂട്ടി. നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. സംഭവത്തില്‍, നേരത്തെ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ മൂന്നു ഉടമകളില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

150 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ് അവതാര്‍ ഗോള്‍ഡ് നടത്തിയതെന്നാണ് പരാതി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ മമ്മൂട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഇവര്‍ മമ്മൂട്ടിയെക്കെതിരെ പരാതി നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ കടുത്ത അതൃപ്തിയാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയത്.

മമ്മൂട്ടിയിലുള്ള വിശ്വാസം കൊണ്ടാണ് തങ്ങളെല്ലാം സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉടമകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും പണം വൈകാതെ തിരിച്ചുതരാമെന്നൊക്കെ പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button