CinemaGeneralNEWS

പ്രചരിക്കുന്നത് പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍; മഞ്ജു വാര്യര്‍

തന്നെക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്ന് മഞ്ജു വാര്യര്‍.

മലയാളത്തിന്റെ പ്രിയ അഭിനേത്രി മഞ്ജു വാര്യരുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് മലയാള സിനിമയും പ്രേക്ഷകരും സ്വീകരിച്ചത്.

ജീവിതത്തിലെയും സിനിമയിലെയും പല വിഷയങ്ങള്‍ മൂലം മഞ്ജു വാർത്തകളിൽ നിറഞ്ഞുതന്നെ നിന്നിരുന്നു. അനുകൂലവും പ്രതികൂലവുമായ ഈ വാർത്തകളോടൊന്നും പ്രതികരിക്കാൻ പക്ഷേ, മഞ്ജു തയ്യാറായിരുന്നില്ല.

പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് ഇതേക്കുറിച്ചൊന്നും മിണ്ടാതിരിക്കുന്നത്. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങിയെന്നും 2017ല്‍ വിവാഹമുണ്ടെന്നും തുടങ്ങിയ വാര്‍ത്തകളോടാണ് മഞ്ജുവിന്റെ പ്രതികരണം.

അഭിനയിക്കാതിരുന്നപ്പോഴും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനൊരു ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ട്. കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. സിനിമയിലെ വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇത് പറയുന്നത്.

മോഹന്‍ലാല്‍ ആരാധികയുടെ റോളില്‍ ‘മോഹന്‍ലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മഞ്ജു അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button