സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രദര്‍ശന ചിത്രങ്ങള്‍ പോലും നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു തുടങ്ങുന്നു. ആ സമയത്ത് തന്റെ പുതിയ ചിത്രം റിലീസ് ചെയ്യുകയാണ് ഡോ. ബിജു.
രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രം കാട് പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക്. സിനിമാ സമരം പരിഗണിക്കാതെ ചിത്രം റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന എല്ലാ തിയേറ്ററുകളിലുംചിത്രം പ്രദര്‍ശിപ്പിക്കും. ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മാതാവ് സോഫിയാ പോള്‍ ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
പുതുവര്‍ഷത്തിലെ ആദ്യമലയാളം റിലീസുമായിരിക്കും കാട് പൂക്കുന്ന നേരം. ഇതിനോടകം 7 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തില്‍ ഇന്ദ്രജിത്തും റിമ കല്ലിങ്കലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടുപേര്‍ കാട്ടില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന് ബാലകൃഷ്ണന് എന്നിവരും താരങ്ങളാണ്.
ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന വിജയ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം.
Post Your Comments