പുതുവര്‍ഷത്തില്‍ ആദ്യമെത്തുന്ന മലയാള സിനിമയെ നാം ആവേശപൂര്‍വ്വമാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ പുതുവര്‍ഷം പിറന്നപ്പോള്‍ തന്നെ ഒരു സിനിമ റിലീസ് ചെയ്താല്‍ അതൊരു ആവേശം തന്നെയാണ്. ബോളിവുഡിലും, കോളിവുഡിലുമൊക്കെ അത്തരം പ്രവണതയുണ്ടെങ്കിലും നമ്മുടെ മലയാള സിനിമയില്‍ അത്തരമൊരു സംഭവം കൗതുകം തന്നെയാണ്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതുവര്‍ഷം പിറന്നപ്പോള്‍ ഒരു ചിത്രം മലയാള സിനിമയില്‍ പിറവിയെടുത്തിരുന്നു. ജയറാം- ബിജു മേനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘രണ്ടായിര’ത്തില്‍ ജയരാജ് സംവിധാനം ചെയ്ത ‘മില്ലേനിയം സ്റ്റാഴ്സ്’ എന്ന ചിത്രമാണ് പുതുവര്‍ഷ പുലരിരിയില് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഒരേയൊരു മലയാളചിത്രം.
Post Your Comments