CinemaGeneralNEWS

നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടി ; സന്തോഷ് പണ്ഡിറ്റ്

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇതുമൂലം രാജ്യത്തെ കളളപ്പണക്കാരുടെ മൊത്തം പണിപാളുമെന്നുറപ്പാണ്.തന്റെ ആറാമത് ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണത്തിനിടെ തനിക്കും പണം മാറ്റിയെടുക്കുന്നതിനായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അപ്പോഴൊക്കെ രാജ്യത്തിന്റെ നന്മയെക്കുറിച്ചോര്‍ത്തപ്പോള്‍ മുഷിഞ്ഞില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ നോട്ട് നിരോധിച്ച തീരുമാനം വേണ്ട മുന്‍കരുതലോടെ പ്രധാനമന്ത്രി സ്വീകരിച്ചില്ലെന്ന വിമര്‍ശനവും പണ്ഡിറ്റ് ഉന്നയിച്ചു.

ഇപ്പോള്‍ നടക്കുന്ന സിനിമാ സമരം ചില വ്യക്തികള്‍ തമ്മിലുളളതാണെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപിച്ചു. ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങളും ഇതിന് പിന്നിലുണ്ട്. എന്നാല്‍ സിനിമ സമരം തന്റെ ചിത്രത്തെ ബാധിച്ചിട്ടില്ലെന്നും ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ചിത്രം നീലിമ നല്ല കുട്ടിയാണ് ഇതിനോടകം മുടക്ക് മുതല്‍ തിരിച്ച്‌ പിടിച്ചെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.മൊത്തം ഇന്‍ഡസ്ട്രിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ പ്രതിസന്ധി മുതലാക്കുന്നത് അന്യഭാഷ ചിത്രങ്ങളാണ്. നോട്ട് നിരോധന വിഷയം ഉള്‍പ്പടെ വന്നപ്പോള്‍ തീയേറ്ററില്‍ ആള് കയറുന്നത് ക്രമാതീതമായി കുറഞ്ഞു. ഇതോടെ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും പ്രതിസന്ധിയിലായി.താന്‍ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്നത്കൊണ്ട് എല്ലാവരുടെയും വേദനകള്‍ തനിക്ക് മനസിലാകുമെന്നും സര്‍ക്കാരിന്റെ എന്റെര്‍ടൈന്‍മെന്റ് ടാക്സ് ഉള്‍പ്പടെ അല്പം കുറക്കാന്‍ തയ്യാറായാല്‍ നിര്‍മ്മാതാക്കള്‍ക്ക് അല്പം ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉരുക്ക് സതീശന്‍,ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങള്‍ എന്നിവയാണ് സന്തോഷ് പണ്ഡിറ്റിന്‍െറ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button