CinemaNEWSNostalgiaSongsVideos

ഇത് പാടിയത് ഗാനഗന്ധര്‍വനോ അതോ ഹാസ്യചക്രവര്‍ത്തിയോ? ജഗതിയുടെ ശബ്ദത്താല്‍ ഗാനഗന്ധര്‍വ്വന്‍റെ അതിമനോഹരമായ ആലാപനം

1982 -ല്‍ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇരട്ടിമധുരം’. ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചന നിര്‍വഹിച്ച് ശ്യാം സംഗീതം ചെയ്ത ഒരു സൂപ്പര്‍ഹിറ്റ് ഗാനമുണ്ട്. ‘അമ്മേ,അമ്മേ എന്നാണ് എന്റെ കല്യാണം’ എന്ന്തുടങ്ങുന്ന ഗാനത്തില്‍ ഹസ്യസാമ്രട്ട് ജഗതി ശ്രീകുമാറാണ് അഭിനയിച്ചിരിക്കുന്നത്.വളരെ രസകരമായ മൂഡില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസാണ്. പ്രായമേറിയിട്ടും കല്യാണം കഴിക്കാന്‍ പറ്റാത്തത്തിന്റെ സങ്കടം ഒരു ചെറുപ്പക്കാരന്‍ തന്റെ അമ്മയോട് പങ്കുവെക്കുന്നതാണ് പാട്ടിലെ സന്ദര്‍ഭം. ജഗതിയുടെ അമ്മയായി സുകുമാരിയാണ് അഭിനയിച്ചിരിക്കുന്നത്. ഈ ഗാനം കേള്‍ക്കുമ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ജഗതിയാണോ അതോ യേശുദാസ് ആണോ ഈഗാനം ആലപിച്ചിരിക്കുന്നത് എന്നൊരു സംശയം നമ്മളില്‍ ഉണ്ടായേക്കാം. അനുകരണകലയില്‍ പോലും കാലാകരന്മാര്ന്‍ ജഗതിയുടെ ശബ്ദം ഇത്ര ഭംഗിയായി അവതരിപ്പിച്ചു കണ്ടില്ല. അത്രത്തോളം സുന്ദരമായ രീതിയിലാണ് ജഗതി എന്ന നടനെ അനുകരിച്ച് ഗാനഗന്ധര്‍വ്വന്‍ ‘അമ്മേ അമ്മേ’ എന്ന തമാശഗാനം പാടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button